ദോഹ: ഖത്തർ നഗരസഭ മന്ത്രാലയം (Ministry of Municipality) പ്രഖ്യാപിച്ച പുതിയ വാസ്തുവിദ്യാ-നിർമാണ നിബന്ധനകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സ്വദേശികളായ പൗരന്മാരുടെ വൻ തിരക്ക്. തങ്ങളുടെ വീടുകളുടെ നിർമാണ പ്ലാനുകളിൽ (Building Plans) ഭേദഗതി വരുത്തുന്നതിനായി മന്ത്രാലയത്തെ സമീപിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് നഗരസഭ മന്ത്രാലയത്തിലെ അർബൻ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജുമാ സബാഹ് മർസൂഖ് അറിയിച്ചു. ......
ദോഹ: ഖത്തറിന്റെ പാരമ്പര്യവും കായിക മികവും വിളിച്ചോതുന്ന 'അൽ ഷഖബ് ഇക്വസ്ട്രിയൻ ലീഗ്' (Al Shaqab Equestrian League) ഷോ ജമ്പിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച വിജയികളെ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (QIIB) ആദരിച്ചു. ശനിയാഴ്ച വൈകുന്നേരം (2026 ജൂൺ 6) നടന്ന ലീഗിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട മത്സരങ്ങൾക്ക് ശേഷമാണ്, ബാങ്കും അൽ ഷഖബും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് ആസ്ഥാനത്ത് വെച്ച് പ്രത്യേക ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
വ്യത്യസ്ത മത്സര വിഭാഗങ്ങളിലായി വിജയപീഠം അലങ്കരിച്ച നാല് പ്രമുഖ ഖത്തരി കുതിരപ്പന്തയ താരങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. ......
ദോഹ : ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ തീരക്കടലിൽ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തർ എനർജി (Qatar Energy) അറിയിച്ചു. നമീബിയൻ തീരത്തെ 'PEL 0039' പര്യവേക്ഷണ ലൈസൻസ് പരിധിയിൽ ഉൾപ്പെടുന്ന 'മെർലിൻ-1എക്സ്' (Merlin-1X) കിണറ്റിൽ നിന്നാണ് പ്രതീക്ഷ നൽകുന്ന എണ്ണ നിക്ഷേപം കണ്ടെത്തിയത്.
ഈ ലൈസൻസിന് കീഴിൽ ഖത്തർ എനർജി ഖനനം നടത്തുന്ന പത്താമത്തെ കിണറാണിത്. ......
പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. ......
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഇന്ന് കേസ് കേൾക്കുന്നതിൽ നിന്ന് വിട്ടുനിന്നത്. ......
കോഴിക്കോട്: മഴക്കാലത്ത് പ്രകൃതി ദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്ക് റവന്യൂ വകുപ്പ് നല്കുന്ന നഷ്ടപരിഹാരം വ്യാപാരികള്‍ക്കും ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം. ......
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി.
ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
വാഹനത്തിൻറെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ......
കൗൺസിലറുടെ അറസ്റ്റിൽ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകൾ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിർത്തുന്നതാണ് നല്ലത്. ......